Surprise Me!

പ്രേത കപ്പലെന്ന് മാധ്യമങ്ങള്‍, കപ്പല്‍ നിറയെ മൃതദേഹങ്ങള്‍‌ | Oneindia Malayalam

2017-11-29 3 Dailymotion

This ‘ghost ship’ washed ashore in Japan

ഒരു ബോട്ടില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തി. ജപ്പാന്‍ തീരത്തടിഞ്ഞ ബോട്ടിലാണ് മൃതദേഹങ്ങള്‍. ചിലരുടെ തലയോട്ടിയും എല്ലുകളും മാത്രമായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ജപ്പാനിലെ അകിത തീരത്തോട് ചേര്‍ന്ന പ്രദേശത്താണ് ബോട്ട് കരയ്ക്കടിഞ്ഞത്. പ്രേത കപ്പല്‍ എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. എട്ട് പേരുടെ മൃതദേഹങ്ങള്‍ ഇതില്‍ കണ്ടെത്തി. കൂടാതെ നിരവധി പേരുടെ തലയോട്ടികളും എല്ലുകളും ലഭിക്കുകയും ചെയ്തു. നരഹത്യയാണോ നടന്നതെന്നും ചില മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചു. മൃതദേഹങ്ങള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഇവര്‍ ഉത്തര കൊറിയക്കാരാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമെത്തിയത്. ചിലരുടെ പോക്കറ്റില്‍ നിന്ന് ഉത്തര കൊറിയന്‍ കറന്‍സി കണ്ടെടുത്തതാണ് ഈ സംശയത്തിന് കാരണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ജപ്പാനില്‍ ആവര്‍ത്തിക്കുന്നുണ്ട്. സമാനമായ സാഹചര്യത്തില്‍ കഴിഞ്ഞാഴ്ചയും മൃതദേഹവുമായി ബോട്ടുകള്‍ തീരമണിഞ്ഞിരുന്നു.